മൂവാറ്റുപുഴ: മേക്കടമ്പ് പീച്ചാട് കര റസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം വാർഡ് അംഗം ബിനോ കെ. ചെറിയാൻ നിർവ്വഹിച്ചു. പ്രസിഡന്റ് ജോണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിജോ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ജെ. തങ്കച്ചൻ, ശാന്ത പൗലോസ്, സജി നാരായണൻ, ഡോ. ജോർജ് മാത്യു , ബിജുമോൻ ഐസക്ക് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.