കൊച്ചി: കേരളത്തിലെ ഇരുമുന്നണികളും പിന്നാക്ക ജനവിഭാഗത്തെ അവഗണിക്കുകയാണെന്ന് ഭാരതീയ ജനത ഒ.ബി.സി മോർച്ച സംസ്ഥാന ഭാരവാഹിയോഗം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നതിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.
അതേസമയം കഴിഞ്ഞ 8വർഷത്തെ നരേന്ദ്രമോദിയുടെ ഭരണത്തിൽ കേന്ദ്രസർക്കാർ പിന്നാക്കക്കാർക്കായി കമ്മീഷൻ രൂപീകരിച്ചും ക്രീമിലെയർ പരിധി വർദ്ധിപ്പിച്ചും വിദ്യാഭ്യാസരംഗത്ത് സംവരണം ഉൾപ്പെടെ നിരവധി ജനകീയപദ്ധതികൾ ആവിഷ്‌കരിച്ചു. ഈ സാഹചര്യത്തിൽ പിന്നാക്ക ജനവിഭാഗങ്ങൾ എൻ.ഡി.എയെ വിജയിപ്പിക്കണം.സംസ്ഥാന പ്രഭാരി ഡോ. ശശികല പുഷ്പ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ അഡ്വ. എ.വി. അരുൺ പ്രകാശ്, സതീഷ് പൂങ്കുളം വൈസ് പ്രസിഡന്റുമാരായ പി.കെ. അജിത്കുമാർ, എം. ശശികുമാർ, ഖജാൻജി ബബ്ലു, സി.ആർ. സുരേന്ദ്രൻ, വത്സല ഹരിദാസ്, അൽമോൻ മോത്തി, കെ.കെ. വേലായുധൻ, ആർ. ശെൽവരാജ് എന്നിവർ പ്രസംഗിച്ചു.