വൈപ്പിൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഞാറക്കൽ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് പി. സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി അധ്യക്ഷത വഹിച്ചു. വൈപ്പിൻ ഗോശ്രീ പാലം വഴിയുള്ള സ്വകാര്യ ബസ് സർവ്വീസുകളെ എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീട്ടണമെന്ന ആവശ്യം എത്രയും വേഗം നടപ്പാക്കണമെന്ന് പൊതുയോഗം അഭ്യർത്ഥിച്ചു.

കൊവിഡ് കാലത്ത് സ്വന്തം ഓട്ടോയിൽ രോഗികളെ ആശുപത്രിയിലെത്തിച്ച വ്യാപാരി പി. ജി. ഷിബുവിനെ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ റിയാസ്, ജില്ലാ വൈസ് പ്രസിഡന്റ് എം.സി പോൾസൺ, കെ. ബി മോഹനൻ, ഡിലേറ്റ് പോൾ, കെ. ഗോപാലൻ, അസീസ് മൂലയിൽ, വി. കെ ജോയി, മാത്തച്ചൻ ആക്കനത്ത്, പി. ടി പോൾ, വി. കെ തങ്കകുമാർ, കെ. ആർ രഘുനാഥ്, കെ. വി സേനാനി, സണ്ണി കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പോൾ ജെ. മാമ്പിള്ളി (പ്രസിഡന്റ്), കെ. വി സേനാനി, സണ്ണി കുരുവിള (വൈസ് പ്രസിഡന്റുമാർ), പി. ടി പോൾ (ജനറൽ സെക്രട്ടറി), സി. സ മാത്യു, വി. കെ തങ്കകുമാർ (ജോയിന്റ് സെക്രട്ടറിമാർ) കെ. ആർ രഘുനാഥ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.