കാലടി : തിരുവൈരാണിക്കുളം സഹകരണ ബാങ്കിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ തുടങ്ങുന്ന സ്റ്റുഡൻസ് മാക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് 11 ന് ശ്രീമൂലനഗരം അകവൂർ പ്രൈമറി നടക്കും. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ പൊതുവിപണിയിക്കാൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കും. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എം.കെ.കലാധരൻ അദ്ധ്യക്ഷനാകും. കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ മേരി വർഗ്ഗീസ് ആദ്യ വില്പന നടത്തും.