കോലഞ്ചേരി: ലയൺസ് ക്ലബ്ബിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി 50 കർഷകരെ ആദരിച്ചു. ഡിസ്ട്രിക്ട് ഗവർണർ വി.സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.വി. ചാക്കോ അദ്ധ്യക്ഷനായി. പൂതൃക്ക, ഐക്കരനാട് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത കർഷകരെയാണ് ആദരിച്ചത്. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സാജു പി. വർഗീസ്, ട്രഷറർ സി.ജെ ജെയിംസ്, ഭാരവാഹികളായ ഷൈൻ കുമാർ, ജോസ് മംഗലി, കെ.പി പീറ്റർ, ജോർജ് സാജു, ലൂയിസ് ഫ്രാൻസിസ്, സംഘാടക സമിതി അംഗങ്ങളായ പോൾ വി. തോമസ്, സി.എ അജിത് പോൾ, അനിൽ കുര്യാക്കോസ് തുടങ്ങിയവർ സംസാരി-ച്ചു.