ആലുവ: കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുമ്പോഴുണ്ടാകുന്ന പനികളെക്കുറിച്ച് പറഞ്ഞ് ജനങ്ങളെ ഭീതിയിലാക്കി ചൂഷണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ അക്യുപംക്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.ആർ. ഷുഹൈബ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.ആർ ഖാദർ മാസ്റ്റർ, പി പി.വി ഷൈജു, പി.ആർ. അബൂബക്കർ എന്നിവർ സംസാരിച്ചു.