മരട്: നെട്ടൂർ-മാടവന ശ്രീനാരായണ സേവാസംഘം വാർഷിക പൊതുയോഗം സേവാസംഘം ഹാളിൽ നടന്നു. സംഘം പ്രസിഡന്റ് എം.എ.കമലാക്ഷൻ വൈദ്യർ അദ്ധ്യക്ഷനായി. സെക്രട്ടറി വി.കെ.പുരുഷൻ, എ.വി.ദിനേശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.എ.കമലാക്ഷൻ വൈദ്യർ (പ്രസിഡന്റ്), എ.ആർ.പ്രസാദ് (വൈസ് പ്രസിഡന്റ്), എ.വി.ദിനേശൻ (സെക്രട്ടറി), കെ.എൻ.ദേവരാജൻ (ജോയിന്റ് സെക്രട്ടറി), കെ.എൻ.ശശിധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.