11

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡന്റ്സ് അസംബ്ലി സംഘടിപ്പിച്ചു. പരിപാടി എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. കബീർ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന കേരളത്തിലെ ജനകീയ വികസന പരിപാടികൾക്ക് വിദ്യാർത്ഥി സമൂഹത്തിന്റെ പൂർണ്ണ പിന്തുണയാണുള്ളതെന്നും അതിനുള്ള അംഗീകാരമായിരിക്കും തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.എസ്. രാഹുൽ രാജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഗോവിന്ദ് ശശി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം കെ.കെ. അഷ്‌റഫ്‌, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.സി. സഞ്ജിത്ത്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എ.എ. സഹദ്, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മിൽഷ ലുമുംബ, അൽത്താഫ് അരൂർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പ്രമേഷ് വി. ബാബു, മഹിളാ സംഘം മണ്ഡലം സെക്രട്ടറി താര ദിലീപ്, ആൽബർട്ട്, ഫയാസ് എന്നിവർ സംസാരിച്ചു.