ആലങ്ങാട് : കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക സനൂജ എ. ഷംസു ഉദ്ഘാടനം ചെയ്തു. വി.ആർ. രാജേഷ് അധ്യക്ഷനായി.
പി.ടി.എ. പ്രസിഡന്റ് ടി.യു. പ്രസാദ്, എസ്.എം.സി. ചെയർമാൻ പി.ബി. ഉണ്ണികൃഷ്ണൻ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ പി.കെ. നസീർ, ജിജിമോൾ, അബ്ദുൾ റഹ്മാൻ, കെ.ആർ. മുരളീധരൻ, കെ.ബി. ഉല്ലാസ്, ഷിബു തോമസ്, കെ.ജി. ജെസ്റ്റിൻ, എ.കെ. അനീഷ്, അജേഷ് കുമാർ, നോ ബിൽ വിതയത്തിൽ, ടി.എം. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.