p

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതി നടൻ വിജയ് ബാബു വിദേശത്തു നിന്ന് നാട്ടിൽ മടങ്ങിയെത്തിയ ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിന്റെ പകർപ്പ് വ്യാഴാഴ്‌ചയ്‌ക്കകം ഹാജരാക്കാനും ജസ്റ്റിസ് പി. ഗോപിനാഥ് നിർദ്ദേശിച്ചു. ഹർജി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.

വിജയ് ബാബു ഇന്ത്യയിലുണ്ടോയെന്ന് ഹർജി പരിഗണിക്കവേ സിംഗിൾബെഞ്ച് ചോദിച്ചു. ഇല്ലെന്ന് അഭിഭാഷകൻ മറുപടി നൽകി. എങ്കിൽ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലേക്ക് മടങ്ങിയെത്തിയ ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. നടിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുന്നതിന് മുമ്പ് വിജയ് ബാബു വിദേശത്തേക്ക് പോയതാണെന്നും, ഏതു ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. പാസ്‌പോർട്ട് റദ്ദാക്കിയതോടെയാണ് തിരിച്ചു വരാനാകാത്ത സ്ഥിതിയായതെന്നും അഭിഭാഷകൻ വാദിച്ചു.

അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്ന് ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ നിലവിലുണ്ട്.

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ,ഇപ്പോൾ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ളാക്ക് മെയിൽ ചെയ്യുകയാണെന്നും വിജയ് ബാബുവിന്റെ ഹർജിയിൽ പറയുന്നു.

വി​ജ​യ് ​ബാ​ബു​ ​വീ​ണ്ടും​ ​ദു​ബാ​യി​ൽ;
ഇ​ന്ന് ​കൊ​ച്ചി​യി​ൽ​ ​എ​ത്തി​ച്ചേ​ക്കും

സ്വ​ന്തം​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ന​ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​അ​റ​സ്റ്റ് ​ഭ​യ​ന്ന് ​ജോ​ർ​ജി​യ​യി​ലേ​ക്ക് ​മു​ങ്ങി​യ​ ​ന​ട​നും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​വി​ജ​യ് ​ബാ​ബു​ ​ദു​ബാ​യി​ൽ​ ​മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചു.​ ​ഇ​ന്ന് ​വൈ​കി​ട്ടോ​ടെ​ ​കൊ​ച്ചി​യി​ലെ​ത്തി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഊ​ർ​ജി​ത​മാ​ക്കി.​ ​ഇ​തി​നാ​യി​ ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ന്റെ​യും​ ​മ​റ്റും​ ​സ​ഹാ​യം​ ​തേ​ടി​യി​ട്ടു​ണ്ട്.
ന​ടി​ ​പ​രാ​തി​ ​ന​ൽ​കി​യ​തി​ന് ​പി​ന്നാ​ലെ​ ​ദു​ബാ​യി​ലേ​ക്ക് ​മു​ങ്ങി​യ​ ​വി​ജ​യ് ​ബാ​ബു​ ​പാ​സ്‌​പോ​ർ​ട്ട് ​റ​ദ്ദാ​ക്കി​യ​തി​ന് ​ഏ​താ​നും​ ​ദി​വ​സം​ ​മു​മ്പാ​ണ് ​ജോ​ർ​ജി​യ​യി​ലേ​ക്ക് ​ക​ട​ന്ന​തെ​ന്നാ​ണ് ​പൊ​ലീ​സി​ന് ​ല​ഭി​ച്ച​വി​വ​രം.​ ​പൊ​ലീ​സ് ​സം​ഘം​ ​ജോ​ർ​ജി​യ​യി​ൽ​ ​പോ​കു​ന്ന​ത് ​പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​വി​ജ​യ് ​ബാ​ബു​ ​ദു​ബാ​യി​ൽ​ ​മ​ട​ങ്ങി​യെ​ത്തി​യ​ത്.​ ​ജോ​ർ​ജി​യ​യി​ലെ​ ​ഇ​ന്ത്യ​ൻ​ ​എം​ബ​സി​ ​മു​ഖേ​ന​ ​അ​വി​ട​ത്തെ​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും​ ​അ​തി​ർ​ത്തി​ ​ചെ​ക്‌​പോ​സ്റ്റു​ക​ൾ​ക്കും​ ​പൊ​ലീ​സ് ​വി​ദേ​ശ​മ​ന്ത്രാ​ല​യം​ ​വ​ഴി​ ​വി​വ​ര​ങ്ങ​ൾ​ ​കൈ​മാ​റി​യി​രു​ന്നു.​ ​ഇ​ന്ത്യ​യു​മാ​യി​ ​കു​റ്റ​വാ​ളി​ക​ളെ​ ​കൈ​മാ​റാ​ൻ​ ​ധാ​ര​ണ​യി​ല്ലാ​ത്ത​ ​രാ​ജ്യ​മാ​ണ് ​ജോ​ർ​ജി​യ.​ ​കീ​ഴ​ട​ങ്ങാ​ൻ​ ​ത​യാ​റാ​യി​ല്ലെ​ങ്കി​ൽ​ ​വി​ജ​യ് ​ബാ​ബു​വി​ന്റെ​ ​സ്വ​ത്തു​വ​ക​ക​ൾ​ ​ക​ണ്ടു​കെ​ട്ടാ​ൻ​ ​പൊ​ലീ​സ് ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി​യി​ട്ടു​ണ്ട്.