പറവൂർ: സമൂഹത്തിലെ വ്യത്യസ്ത രംഗങ്ങളിലെ പ്രതിഭകൾക്ക് കാരുണ്യ സൗഹ്യദ സൊസൈറ്റി നൽകുന്ന കാരുണ്യ മിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. അൻവർ സാദത്ത് എം.എൽ.എ (വികസന മിത്ര) എൻ.എം. പിയേഴ്സൺ (ജനകീയ മിത്ര), വി.എ. മൊയ്തീൻ നൈനയ്ക്ക് (കായിക മിത്ര), ഡോ. മനു പി. വിശ്വം (ആരോഗ്യ മിത്ര), ടി.സി. പ്രേംകുമാർ (മാധ്യമ മിത്ര), മേരി ജോസഫ്, ജിൻസ് (കലാ മിത്ര), ഗ്രേയ്സി രവി, സെലിൻ ജേക്കബ് (സേവന മിത്ര ), വി.വി ആരോമൽ (കർഷക മിത്ര) എന്നിവർക്കാണ് അവാർഡ്. ജൂൺ 12ന് നടക്കുന്ന കാരുണ്യ സംഗമത്തിൽ അവാർഡുകൾ വിതരണം ചെയ്യും.