കുറുപ്പംപടി : രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകി. രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജക മണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗ്സ്, ജില്ലാ സെക്രട്ടറി സഫീർ മുഹമ്മദ്‌, വൈസ് ചെയർമാൻ വിജീഷ് വിദ്യാധരൻ, ചീഫ് കോ- ഓർഡിനേറ്റർ റിജു കുര്യൻ, നിയോജ കമണ്ഡലം സെക്രട്ടറിമാരായ അഫ്സൽ,ബിനു ചാക്കോ, മിഥുൻ എബ്രഹാം, വിമേഷ് വിജയൻ, അരുൺ ചാക്കപ്പൻ, ജെലിൻ രാജൻ, അമൽ പോൾ, അരുൺ ഗോപി, സുനിത അഫ്സൽ, കോൺഗ്രസ്‌ നേതാക്കളായ പോൾ ചിതലൻ, സാം അലക്സ്‌ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.