പറവൂർ: ഇളന്തിക്കര ഗുരുസ്മാരക വായനശാലയിൽ വയലാർ അവാർഡ് ജേതാവ് ടി.ഡി രാമകൃഷ്ണന്റെ '' പച്ച മഞ്ഞ ചുവപ്പ് '' എന്ന നോവലിനെ ആധാരമാക്കി പുസ്തക ചർച്ച നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.ആർ സത്യൻ ഉദ്ഘാടനം ചെയ്തു. പുത്തൻവേലിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ജോസ്, സിന്ധു നവീനൻ, പി.ഒ ജോസ് എന്നിവർ സംസാരിച്ചു. താലൂക്ക് വായനാ മത്സരത്തിൽ സമ്മാനാർഹരായവരെ ആദരിച്ചു.