ഫോർട്ടുകൊച്ചി : സംസ്ഥാന ഗാട്ടാ ഗുസ്തി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫോർട്ടുകൊച്ചി പള്ളത്ത് രാമൻ മൈതാനിയിൽ നടന്ന സംസ്ഥാന ഗാട്ടാ ഗുസ്തി മത്സരത്തിൽ ബി.എസ്. റനീഷിനെ കേരള കേസരിയായും വെട്രൻസ് വിഭാഗം കേസരിയായി ടി.എച്ച്.ഫൈസലിനേയും തിരഞ്ഞെടുത്തു. കേരള കേസരി രണ്ടാം സ്ഥാനം ജോസഫ് ഷെർജിയോ ,വെട്രൻസ് വിഭാഗം രണ്ടാം സ്ഥാനം പ്രൊഫ: പി.എ.ജയൻ എന്നിവർ കരസ്ഥമാക്കി. മട്ടാഞ്ചേരി അസി: പൊലീസ് കമ്മീഷണർ വി.ജി.രവീന്ദ്രനാഥ് സമ്മാനദാനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് കെ.വി.സെബാസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.