
പറവൂർ: റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥൻ ചേന്ദമംഗലം കിഴക്കുംപുറം സന്തോഷ്ഭവനിൽ സന്തോഷ്‌കുമാർ (62) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കോമളവള്ളി (റിട്ട. അദ്ധ്യാപിക, ഭാരതീയ വിദ്യാഭവൻ, കൊടുങ്ങല്ലൂർ). മകൾ: വൃന്ദ (യു.എസ്). മരുമകൻ: സജിത്ത് (യു.എസ്). രണ്ട് കണ്ണുകളും ദാനംചെയ്തു.