കളമശേരി: ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹായത്താൽ രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ 26ന് കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ ഡോ.റിജി ജോൺ ഉദ്‌ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150 ഓളം ലൈബ്രറി വിദഗ്ദ്ധർ പങ്കെടുക്കും. 70 പ്രബന്ധങ്ങൾ അവതരിപ്പിക്കും. ദക്ഷിണ കൊറിയയിലെ ഡോ.ഡോംഗ്-ചുംഗ് ക്വക് മുഖ്യ പ്രഭാഷണം നടത്തും.