ആലുവ: വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് പേർക്ക് പരിക്ക്. കോട്ടപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് തട്ടാംപടി ചിറ്റമനപ്പാലത്ത് ബിബിൻ (36), തോട്ടക്കാട്ടുകരയിൽ ബൈക്കിൽ നിന്നു വീണ് എടയപ്പുറം എരമംഗലത്ത് ഹമീദ് (22), നാലാം മൈൽ കോരത്ത് സൈഫുന്നീസ (18), ചൊവ്വരയിൽ ബൈക്കിൽ നിന്നു വീണ് ചൊവ്വര കറുത്തേടത്ത് റോബിൻ ടോമി (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.