ആലുവ: തിരു-കൊച്ചി മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെകട്ടറിയുമായിരുന്ന സി. കേശവന്റെ 131 ാം ജന്മവാർഷികം ആലുവ ശ്രീനാരായണ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എൻ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ മോഹനൻ, ആർ.കെ ശിവൻ, പി.എം വേണു, വിനോദ് മഠത്തിമൂല, ബാബുരാജ്, കെ.ആർ അജിത്ത്, ഷീബ ശിവൻ, സിന്ധു ഷാജി, രാഹുൽ മോഹൻ എന്നിവർ സംസാരിച്ചു.