ആലങ്ങാട്: കരുമാല്ലൂർ ആറുകണ്ടം റോഡിൽ നിർമ്മാണത്തിലിരുന്ന കാന മഴയിൽ തകർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. 15 ലക്ഷംരൂപയാണ് നിർമ്മാണച്ചെലവ്. മൂന്നുമീറ്റർ മാത്രം വീതിയുള്ള റോഡിലാണ് ഒരുമീറ്റർ വീതിയിൽ കാന പണിതത്. തുടക്കത്തിലേ ഇതിനെതിരേ പ്രദേശവാസികൾ പരാതി ഉന്നയിച്ചിരുന്നു. പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കോൺഗ്രസ് മെമ്പർമാരുടെ അഭിപ്രായം മാനിക്കാതെ പദ്ധതി നടപ്പാക്കുകയായിരുന്നുവെന്നാണ് ആരോപണം.