1
അറസ്റ്റിലായ പ്രതികൾ

ഫോർട്ടുകൊച്ചി: മാരക മയക്കുമരുന്ന് ഇനമായ ആംഫിറ്റാമിനുമായി ബിരുദവിദ്യാർത്ഥിയടക്കം രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. മട്ടാഞ്ചേരി സ്റ്റാർമൂല സീനത്ത് മൻസിലിൽ മുഹമ്മദ് ഇർഫാൻ (19), മട്ടാഞ്ചേരി കരിപ്പാലം ഷാഹുൽ ഹമീദ് (20) എന്നിവരെയാണ് മട്ടാഞ്ചേരി അസി.പൊലിസ് കമ്മീഷ്ണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. വാഹന പരിശോധനയ്ക്കിടെ പ്രതികളിൽനിന്ന് 95 ഗ്രാം ആംഫിറ്റാമിൻ പിടികൂടി. കൊച്ചിയിൽ ചില്ലറ വില്പന നടത്തുന്നതിനായി ബംഗളൂരുവിൽനിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചത്. മുഹമ്മദ് ഇർഫാൻ ബംഗളൂരുവിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ്.

എസ്.ഐമാരായ കെ.എം. സന്തോഷ് മോൻ, അജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ. അരുൺ, സിവിൽ പൊലീസ് ഓഫീസർ ജോബിൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.