
പെരുമ്പാവൂർ: ഒന്നാംമൈൽ കല്ലുവെട്ടിക്കുഴിയിൽ പരേതനായ കെ.പി. വറുഗീസിന്റെ (ട്രാവൻകൂർ റയോൺസ്) ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 12ന് മലമുറി ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: വിജി (കുവൈറ്റ്), ലിജി, പരേതനായ റെജി. മരുമക്കൾ: ജോളി, സുനു, എലിയാസ് വർഗീസ് (ഒ.ഇ.എൻ വെട്ടിക്കൽ).