kerala-high-court

കൊച്ചി: കുട്ടികളെ രാഷ്ട്രീയപ്പാർട്ടികളുടെ റാലികളിൽ പങ്കെടുപ്പിക്കുന്നതും അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി. പോക്സോ കേസുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഇത് ചോദിച്ചത്.

ആലപ്പുഴയിൽ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടതിനെക്കുറിച്ചാണ് സിംഗിൾ ബെഞ്ച് പരാമർശിച്ചത്. കുട്ടികളെ റാലികളിൽ പങ്കെടുപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാണ്. ഈ കുട്ടികൾ വളർന്നു വരുമ്പോൾ ഇവരുടെ മനസ് എങ്ങനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുക? അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരിൽ കുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് അഭികാമ്യമാണോയെന്നു ചിന്തിക്കേണ്ടതുണ്ടെന്നും സിംഗിൾബെഞ്ച് പറഞ്ഞു.

 സ​ർ​ക്കാ​രി​ന്റേ​ത് ഭ​ര​ണ​ഘ​ട​നാ​ലം​ഘ​നം​:​ ​വി.ഡി. സ​തീ​ശൻ

​വോ​ട്ട് ​മാ​ത്രം​ ​ല​ക്ഷ്യ​മി​ട്ട് ​വ​ർ​ഗീ​യ​വാ​ദി​ക​ൾ​ ​ചെ​യ്യു​ന്ന​ ​എ​ന്ത് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ​കൂ​ട്ട് ​നി​ൽ​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​ഗു​രു​ത​ര​മാ​യ​ ​ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​മാ​ണ് ​ന​ട​ത്തു​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​ഫേ​സ്ബു​ക് ​പോ​സ്റ്റ്.​ ​മ​തേ​ത​ര​ത്വ​ത്തി​ന് ​മു​റ​വേ​ല്പി​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​പ്ര​സം​ഗി​ക്കാ​നും​ ​പ്ര​വ​ർ​ത്തി​ക്കാ​നും​ ​വ​ർ​ഗീ​യ​ ​സം​ഘ​ട​ന​ക​ൾ​ക്ക് ​തു​ട​ര​ത്തു​ട​രെ​ ​ധൈ​ര്യം​ ​ന​ൽ​കു​ന്ന​ത് ​സ​ർ​ക്കാ​രി​ന്റെ​ ​ക്രൂ​ര​മാ​യ​ ​രാ​ഷ്ട്രീ​യ​ ​അ​ട​വ് ​ന​യ​മാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​റാ​ലി​യി​ൽ​ ​കൊ​ച്ചു​കു​ട്ടി​ ​വി​ളി​ച്ച​ ​മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ ​ആ​ ​കു​ട്ടി​യു​ടെ​ ​സൃ​ഷ്ടി​യ​ല്ല,​ ​മ​റ്റാ​രോ​ ​പ​റ​ഞ്ഞ് ​പ​ഠി​പ്പി​ച്ച​തെ​ന്ന് ​വ്യ​ക്തം.​ ​പി​ഞ്ചു​മ​ന​സ്സു​ക​ളി​ൽ​ ​വ​രെ​ ​വ​ർ​ഗീ​യ​ത​യു​ടെ​ ​വി​ഷം​ ​കു​ത്തി​വ​ച്ച് ​സ​മൂ​ഹ​ത്തി​ൽ​ ​ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നു​ള്ള​ ​ഗൂ​ഢ​ശ്ര​മം​ ​ഒ​രി​ക്ക​ലും​ ​അ​നു​വ​ദി​ക്കാ​നാ​കി​ല്ല.

 തീ​വ്ര​വാ​ദം​ ​വ​ള​ർ​ത്താ​ൻ​ ​സ​ർ​ക്കാർ സ​ഹാ​യം​:​ ​കെ.​ ​സു​രേ​ന്ദ്രൻ

​സ​ർ​ക്കാ​ർ​ ​സ​ഹാ​യ​ത്തോ​ടെ​ ​തീ​വ്ര​വാ​ദം​ ​വ​ള​രു​ന്ന​ ​ഏ​ക​ ​സം​സ്ഥാ​ന​മാ​ണ് ​കേ​ര​ള​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​വ​രും​നാ​ളു​ക​ളി​ൽ​ ​കാ​ണാ​ൻ​ ​പോ​കു​ന്ന​ ​വ​ൻ​ ​വി​പ​ത്തി​ന്റെ​ ​സൂ​ച​ന​യാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ആ​ല​പ്പു​ഴ​യി​ൽ​ ​മു​ഴ​ങ്ങി​യ​ത്.​ ​ഹി​ന്ദു​ക്ക​ളെ​യും​ ​ക്രി​സ്ത്യാ​നി​ക​ളെ​യും​ ​കൊ​ല്ലു​മെ​ന്ന് ​പ​ര​സ്യ​മാ​യി​ ​വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.

കാ​ശ്മീ​രി​ൽ​ ​സം​ഭ​വി​ച്ച​ത് ​കേ​ര​ള​ത്തി​ലും​ ​ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.​ ​സ​ർ​ക്കാ​ർ​ ​സേ​നാ​വി​ഭാ​ഗ​മാ​യ​ ​ഫ​യ​ർ​ഫോ​ഴ്സി​നെ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​തീ​വ്ര​വാ​ദി​ക​ൾ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്ന​ത്.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ന​ട​ന്ന​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​പ്ര​ക​ട​ന​ത്തി​നി​ടെ​ ​പ്ര​കോ​പ​ന​പ​ര​മാ​യി​ ​മു​ദ്രാ​വാ​ക്യം​ ​മു​ഴ​ക്കി​യി​ട്ടും​ ​ഒ​രാ​ൾ​ക്കെ​തി​രെ​ ​പോ​ലും​ ​കേ​സെ​ടു​ക്കാ​ത്ത​ത് ​തൃ​ക്കാ​ക്ക​ര​യി​ലെ​ 20​ ​ശ​ത​മാ​നം​ ​മു​സ്ലീം​ ​വോ​ട്ടു​ക​ളി​ൽ​ ​ക​ണ്ണു​വ​ച്ചാ​ണ്.

എ​സ്.​ഡി.​പി.​ഐ​യും​ ​പി.​ഡി.​പി​യും​ ​പ​ര​സ്യ​മാ​യി​ ​എ​ൽ.​ഡി.​എ​ഫി​നൊ​പ്പം​ ​പ്ര​ചാ​ര​ണ​രം​ഗ​ത്തു​ണ്ടെ​ന്ന് ​തി​രി​ച്ച​റി​യു​മ്പോ​ഴാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​ള്ളി​ലി​രി​പ്പ് ​ബോ​ദ്ധ്യ​പ്പെ​ടു​ന്ന​ത്.​ ​മ​അ്ദ​നി​യു​ടെ​ ​ചി​ത്രം​ ​വ​ച്ച് ​പി.​ഡി.​പി​ ​സം​ഘ​ടി​പ്പി​ച്ച​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ​ ​പ​ങ്കെ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് ​മു​ഖ്യ​മ​ന്ത്രി​യും​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​നേ​താ​ക്ക​ളും​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണം.

ല​ക്ഷ​ദ്വീ​പി​ൽ​ ​കോ​ടി​ക​ളു​ടെ​ ​മ​യ​ക്കു​മ​രു​ന്ന് ​പി​ടി​കൂ​ടി​യ​ ​സം​ഭ​വ​ത്തി​ൽ​ ​മ​ത​തീ​വ്ര​വാ​ദ​ ​ഗ്രൂ​പ്പു​ക​ൾ​ക്ക് ​ബ​ന്ധ​മു​ണ്ട്.​ ​പി.​സി.​ ​ജോ​ർ​ജി​നും​ ​ക്രി​സ്തീ​യ​ ​പു​രോ​ഹി​ത​ർ​ക്കു​മെ​തി​രെ​ ​പ്ര​കോ​പ​ന​ ​പ്ര​സം​ഗ​ത്തി​ന്റെ​ ​പേ​രി​ൽ​ ​കേ​സെ​ടു​ക്കു​ന്ന​ ​സ​ർ​ക്കാ​ർ,​ ​മു​സ്ലീം​ ​പ​ണ്ഡി​ത​ർ​ക്കെ​തി​രെ​യും​ ​കൊ​ല​വി​ളി​ ​ന​ട​ത്തി​യ​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​നെ​തി​രെ​യും​ ​കേ​സെ​ടു​ക്കാ​ത്ത​ത് ​ഇ​ര​ട്ട​നീ​തി​യാ​ണ്.