
മൂവാറ്റുപുഴ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഈസ്റ്റ് മാറാടി കാർത്തിക മംഗലത്ത് (എളാക്കോട്ടിൽ) ഗീതാ ശ്രീധരനാണ് (54) മരിച്ചത്. കഴിഞ്ഞ ജനുവരി ഒമ്പതിന് ഈസ്റ്റ് മാറാടി ഹൈസ്‌കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. കോട്ടയം മെഡിക്കൽ കോളേജിലും മൂവാറ്റുപുഴ നിർമല ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മകൻ: എസ്. അരുൺ.