
ഇടുക്കി: കഞ്ചാവു കൈവശം വച്ച കേസിൽ രാജാക്കാട് സ്വദേശി ബിജു അഗസ്റ്റിന് എറണാകുളം അഡി. സെഷൻസ് കോടതി ആറു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മറ്റൊരു കേസിൽ തൊടുപുഴ സെഷൻസ് കോടതി അഞ്ചു വർഷം തടവിനു ശിക്ഷിക്കപ്പെട്ട് പ്രതിയിപ്പോൾ വിയ്യൂർ ജയിലിലാണ്. 2018 ജൂൺ 21 ന് അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മൂന്നര കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്. പാല - എരുമേലി ബസിൽ യാത്ര ചെയ്യുകയായിരുന്ന ബിജു എക്സൈസ് സംഘത്തെ കണ്ട് ഇറങ്ങിയോടിയെങ്കിലും പിടികൂടുകയായിരുന്നു.