മരട്: കൊച്ചി- മധുര ദേശീയപാതയിൽ മരട് കൊട്ടാരം ജംഗ്ഷനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ ഒരുകുടുംബത്തിലെ മൂന്നുപേർക്ക് പരിക്കേറ്റു. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും തൃപ്പൂണിത്തുറ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.