പനങ്ങാട്: പനങ്ങാട് മൃഗാശുപത്രിയിൽ മുട്ടക്കോഴിക്കുഞ്ഞ് വിതരണം ചെയ്യും. 45-60 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കുറുപ്പംപടി സർക്കാർ ഫാമിൽ നിന്ന് ലഭിക്കുന്ന കോഴിക്കുഞ്ഞ് ഒന്നിന് 120 രൂപ നിരക്കിൽ നൽകും. ആവശ്യമുള്ളവർ മൃഗാശുപത്രിയിൽ നേരിട്ടെത്തി 100 രൂപ നൽകി പേര് രജിസ്റ്റർ ചെയ്യണം. 28 വരെ ഓഫീസ് സമയങ്ങളിൽ തുക അടയ്ക്കാം. ഫോൺ: 6282479816, 8848885767.