കോതമംഗലം: റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ ഗ്ലോബൽ, എറണാകുളം ലൂർദ്ദ് ഹോസ്പിറ്റൽ, ചൈതന്യ ഐ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ നടത്തിയ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു.

റോട്ടറി ക്ലബ് പ്രസിഡന്റ് ആഷ സുനിൽ, അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് കോറമ്പേൽ, മെമ്പർമാരായ മേരി കുര്യാക്കോസ്, പി.പി.ജോഷി, മുരളി കുട്ടമ്പുഴ, റോട്ടറി ക്ലബ്ബ് സെക്രട്ടറി കലാ രവിശങ്കർ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ നിരവധി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിരുന്നു.