തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ 21-ാം വാർഡിലെ അന്ധകാരതോട് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെയും ഇറിഗേഷൻ ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം ചേർന്നു.

വാട്ടർ ലെവലിന് മുകളിലായി വിംഗ് വാൾ പൂർത്തീകരിച്ച് മണ്ണിടിച്ചിൽ ഉണ്ടാകാതെ റോഡ് സംരക്ഷിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ജൂലായ് ആദ്യവാരം തന്നെ പാലം പണി പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനും തീരുമാനിച്ചു. പ്രസ്തുത യോഗത്തിൽ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, വാർഡ് കൗൺസിലർ ദീപ്തി സുമേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ പരമേശ്വരൻ, കൗൺസിലർ പി.കെ. പീതാംബരൻ, നഗരസഭാ സെക്രട്ടറി അഭിലാഷ് കുമാർ എന്നിവർ പങ്കെടുത്തു.