പെരുമ്പാവൂർ: പെരിയാർവാലി കനാലിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേ ഐമുറി വാഴപ്പിള്ളിവീട്ടിൽ അരുൺ രാധാകൃഷ്ണനാണ് (25) മരിച്ചത്. പോഞ്ഞാശേരി കനാൽ പാലത്തിന് സമീപം കഴിഞ്ഞദിവസം രാത്രിയിലാണ് അപകടം. ഇന്നലെ പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹവും തൊട്ടടുത്തായി ബൈക്കും കനാലിൽ കണ്ടെത്തിയത്. വാഴക്കുളത്ത് മേച്ചിൽഷീറ്റ് നിർമ്മാണ കമ്പനിയിലെ ലോറി ഡ്രൈവറാണ് അരുൺ. പെരുമ്പാവൂരിൽനിന്ന് വെങ്ങോലവഴി വാഴക്കുളത്ത് കമ്പനിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അവിവാഹിതനാണ്. പിതാവ്: രാധാകൃഷ്ണൻ. മാതാവ്: ബിന്ദു. സഹോദരൻ: അശ്വിൻ.