നെടുമ്പാശേരി: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെങ്ങമനാട് പഞ്ചായത്ത് കപ്രശ്ശേരി പോട്ടയിൽ വീട്ടിൽ നീലകണ്ഠന്റെ മകൻ സജിൽ കുമാർ (39)ആണ് മരിച്ചത്. 21ന് വൈകിട്ട് നാലിന് കൊടകര ഓവർ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം. തുടർന്ന് കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: കുമാരി. ഭാര്യ: രൂഷ്മ. മകൾ: അഹല്യ.