ആലുവ: കോൺഗ്രസിലെ ലിസ ജോൺസൺ ആലുവ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആകും. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ ലിസ ജോൺസൺ മാത്രമേ നാമനിർദേശപത്രിക സമർപ്പിച്ചുള്ളൂ. 28ന് ലിസ ജോൺസനെ വിജയിയായി പ്രഖ്യാപിക്കും. ലിസ ജോൺസന് പുറമെ ഭരണപക്ഷത്ത് നിന്നും പി.പി ജെയിംസ്, ഷെമ്മി സെബാസ്റ്റ്യൻ, സി.പി.ഐയിലെ കെ.എസ് സുനീഷ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ.ജെബി മേത്തർ രാജിവെച്ച ഒഴിവിൽ സൈജി ജോളിയെ തിരഞ്ഞെടുത്തതോടെയാണ് പൊതുമരാമത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.