കുറുപ്പംപടി: മഹാത്മ സെന്ററിന് കീഴിൽ മാറംപള്ളിയിൽ ആരംഭിച്ച സൗജന്യ ഫിസിയോ തെറാപ്പി ആൻഡ് പാലിയേറ്റീവ് കെയർ ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. വാഴക്കുളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിതാ നൗഷാദ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുബൈറുദ്ദീൻ ചെന്താര, മെമ്പർമാരായ അഷ്റഫ് ചീരെക്കാട്ടിൽ, സുധീർ മുച്ചേത്ത്, പ്രിസം മെഡിക്കൽ സെന്റർ ഡയറക്റ്റർ ഡോ. അൻസിൽ, ജയഭാരത് സമയബാങ്ക് പ്രൊജകട് ഡയറക്ടർ ദീപ്തിരാജ് , എൻ.ബി.രാമച്ഛൻ, മുഹമ്മദ് കുഞ്ഞ് മുച്ചേത്ത്, കമാൽ ഷാദി, സലീം വാണിയക്കാടൻ, ഇസ്ഹാഖ് വടക്കൻ എന്നിവർ പ്രസംഗിച്ചു.