ആലുവ: തിരുക്കൊച്ചി മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി. കേശവന്റെ 131-ാം ജന്മവാർഷികദിനം എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, സൈബർ സേന യൂണിയൻ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിത സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എൻ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പട്ടേരിപ്പുറം ശാഖാംഗമായിരുന്ന ആശാരിപ്പറമ്പിൽ പരേതനായ സുരേഷിന്റെ മകൾ നവീനയ്ക്ക് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു വിദ്യാഭ്യാസ ധനസഹായം നൽകി. എം.കെ രാജീവ്, ഒ.എൻ നാണുക്കുട്ടൻ, കോമളകുമാർ എന്നിവർ സംസാരിച്ചു.

ചെങ്ങമനാട് ശാഖയിൽ

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖ സംഘടിപ്പിച്ച സി. കേശവന്റെ ജന്മവാർഷികദിനാചരണം സെക്രട്ടറി കെ.ഡി. സജീവൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ആർ ദിനേശ് അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം പ്രസിഡന്റ് ലീല ശശി, സെക്രട്ടറി ജിഷാ ദിനേശ്,സരസമ്മ പത്മനാഭൻ, ലെമിതാ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.