kudumba-unit-varshikam
കരുമാല്ലൂർ സി. കേശവൻ സ്മാരക കുടുംബയൂണിറ്റ് യോഗം പറവൂർ യൂണിയൻ പ്രസിഡന്റ്‌ സി. എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: കരുമാല്ലൂർ എസ്.എൻ.ഡി.പി 166 ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന സി. കേശവൻ സ്മാരക കുടുംബയൂണിറ്റ് യോഗം പറവൂർ യൂണിയൻ പ്രസിഡന്റ്‌ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ശാഖാ വൈസ് ചെയർമാൻ സി.ആർ. മോഹനൻ അദ്ധ്യക്ഷനായി. മുതിർന്ന അംഗങ്ങൾക്കുള്ള പെൻഷൻ വിതരണം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ ഡി. ബാബുവും വിദ്യാഭ്യാസ പുരസ്കാര വിതരണം വൈസ് പ്രസിഡന്റ്‌ ഷൈജു മനയ്ക്കപ്പടിയും നിർവഹിച്ചു. ശാഖാ കൺവീനർ ടി.ആർ. അരൂഷ്, യൂണിറ്റ് കൺവീനർ കെ.സി. ബാബു. മോഹനൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.