
കൊച്ചി: കേരള ശാസ്ത്രസാഹിത്യ പരിഷത്തും കുഫോസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഉൾനാടൻ മത്സ്യസമ്പത്തും മത്സ്യകൃഷിയും' ഏകദിന ശില്പശാല ജൂൺ 6ന് നടക്കും. കുഫോസ് സെമിനാർ ഹാളിൽ രാവിലെ 10ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനാകും. കേരളത്തിന്റെ ഫിഷറീസ് രംഗം 2025-ാടെ നവീകരിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കുന്ന ഫിഷറീസ് വിഷൻ ഡോക്യുമെന്റിൽ ഉൾക്കൊള്ളിക്കാനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്യുമെന്ന് കുഫോസ് വൈസ്ചാൻസലർ ഡോ.കെ. റിജി ജോൺ അറിയിച്ചു. ശില്പശാലയിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്കും ചെറുകിട മത്സ്യക്കർഷകർക്കും അവസരമുണ്ട്. രജിട്രേഷന്: 9745200054/ 6238914618.