കാലടി:കൺസ്യൂമർ ഫെഡിന്റെയും തിരുവൈരാണിക്കുളം സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിലെ സ്റ്റുഡന്റ് മാർക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. തിരുവൈരാണിക്കുളം സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാർ കെ.എ ചാക്കോച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.കെ കലാധരൻ അദ്ധ്യക്ഷനായി. കൺസ്യൂമർ ഫെഡ് അസി. റീജിയണൽ മാനേജർ പി.ആർ രാജേഷ് ആദ്യ വിൽപ്പന നിർവ്വഹിച്ചു. ചൊവ്വര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.എൻ ഗോപാലകൃഷ്ണൻ, തിരുവൈരാണിക്കുളം സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗം സതി രാമൻ, പി.കെ അപ്പുക്കുട്ടൻ നായർ, ബാങ്ക് സെക്രട്ടറി കവിത എ.നായർ എന്നിവർ സംസാരിച്ചു.