കളമശേരി: ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഏലൂർ നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ നടപടികൾ തുടങ്ങിയതായി ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു. വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾക്ക് സാനിറ്റേഷൻ കമ്മിറ്റികൾ രൂപീകരിക്കുകയും കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശാ വർക്കർമാർ പരിശോധന നടത്തും. ചെയർമാന്റെ നേതൃത്വത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ഷെറീഫ് ,മെഡിക്കൽ ഓഫീസർ വിക്ടർ കൊറയ, ജൂനിയർ പ്രൈമറി ഹെൽത്ത് ഓഫീസർ കെ.ആന്റണി എന്നിവർ പരിശോധന നടത്തി.