madusoodhana

അങ്കമാലി:പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. മധുസൂദനന്റെ നേതൃത്വത്തിൽ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ സങ്കീർണമായ ന്യൂറോ ചികിത്സയ്ക്കുള്ള ക്ലിനിക്കിന് തുടക്കം. ഡോ. മധുസൂദനൻ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഡോ. മധുസൂദനൻ കോട്ടയം മെഡിക്കൽ കോളേജിലും കൊച്ചി അമൃത ആശുപത്രിയിലും ന്യൂറോളജി പ്രൊഫസർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്ലിനിക്കിൽ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ ന്യൂറോളജിസ്റ്റുകളായ ഡോ. എം.എ ജോയ്, ഡോ. പാർത്ഥസാരഥി എന്നിവരുടെയും സേവനം ലഭ്യമാകും. എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച ക്ലിനിക്ക് പ്രവർത്തിക്കും. ഉദ്ഘാടന ചടങ്ങിൽ അപ്പോളോ അഡ്‌ലക്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് കാദറും സന്നിഹിതനായിരുന്നു.