പെരുമ്പാവൂർ: ജീവകാരുണ്യ രംഗത്ത് സന്നദ്ധ സംഘടനകളുടെ പങ്ക് വളരെ പ്രയോജനകരമാണെന്ന് രാജ്യസഭാംഗം അഡ്വ.ജെബി മേത്തർ എം.പി പറഞ്ഞു. മഹാത്മാ സെന്ററിന് കീഴിൽ മാറംപള്ളിയിൽ ആരംഭിച്ച സൗജന്യ ഫിസിയോതെറാപ്പി ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെബി മേത്തർ. വാഴക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം അബ്ദുൽ അസീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിതാ നൗഷാദ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുബൈറുദ്ദീൻ ചെന്താര, മെമ്പർമാരായ അഷ്‌റഫ് ചീരേക്കാട്ടിൽ, സുധീർ മുച്ചേത്ത്, പ്രിസം മെഡിക്കൽ സെന്റ‌ർ ഡയറക്ടർ ഡോ: അൻസിൽ, ജയഭാരത് സമയബാങ്ക് പ്രൊജക്ട് ഡയറക്ടർ ദീപ്തിരാജ് , എൻ .ബി രാമച്ഛൻ, മുഹമ്മദ് കുഞ്ഞു മുച്ചേത്ത്, കമാൽ റഷാദി, സലീം വാണിയക്കാടൻ, ഇസ്ഹാഖ് വടക്കൻ എന്നിവർ സംസാരിച്ചു.