തൃപ്പൂണിത്തുറ: സമഗ്ര ശിക്ഷ കേരളം തൃപ്പുണിത്തുറ ബി.ആർ.സി. യുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികൾക്കായി പൂണിത്തുറ സെന്റ് ജോർജ് യു.പി സ്കൂളിൽ 26 വരെ നടക്കുന്ന സഹവാസ ക്യാമ്പ് സിനിമ, സീരിയൽ താരം സാജു നവോദയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോ- ഓർഡിനേറ്റർ ധന്യ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ.ജെ. രശ്മി മുഖ്യാതിഥിയായി. സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസർ പി.കെ. മഞ്ജു മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് കുട്ടികൾക്ക് മെട്രോയിൽ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.