നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾക്കായി ആരംഭിച്ച ആശ്വാസ് പലിശരഹിത വായ്പാ പദ്ധതി പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എസ് ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. സരിത, ബോർഡ് അംഗങ്ങളായ കെ.ബി സജി, കെ.ജെ പോൾസൺ, കെ.ജെ ഫ്രാൻസിസ്, എം.എസ് ശിവദാസ്, ആനി റപ്പായി, മോളി മാത്തുക്കുട്ടി, ബീന സുധാകരൻ എന്നിവർ പ്രസംഗിച്ചു.
വിദ്യാലയങ്ങൾ തുറക്കുമ്പോൾ അംഗങ്ങളുടെ മക്കൾക്ക് ആവശ്യമായ യൂണിഫോം, ബാഗ്, കൂട, ഷൂ, ബുക്കുകൾ തുടങ്ങിയവ വാങ്ങുന്നതിന് 10,000 രൂപ വീതമാണ് പലിശരഹിത വായ്പയായി നൽകുന്നത്. മേയ് 30 വരെ തുടരുന്ന പദ്ധതിയിൽ 50 ലക്ഷം രൂപ ആകെ കൈമാറും.