മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ ഉൗട്ടുപുരക്ക് ഒക്യുപ്പെൻസി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ നഗരസഭയുമായി ഉണ്ടായിരുന്ന തർക്കങ്ങൾ ക്ഷേത്രം ട്രസ്റ്റ് പരിഹരിച്ചു.ഉൗട്ടുപുരയുടെ നമ്പരുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാമെന്ന് ചെയർമാൻ രേഖാമൂലം ഉറപ്പ് നൽകി. ഈ സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന സമരപരിപാടികൾ പിൻവലിച്ചതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ വച്ച് നഗരസഭാ ചെയർമാൻ പി.പി എൽദോസുമായി വെള്ളൂർക്കുന്നം മഹാദേവ ട്രസ്റ്റ് ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.