കോതമംഗലം: വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്കിന്റെ ഉത്പന്നമായ വാരപ്പെട്ടി വെളിച്ചെണ്ണയ്ക്ക് വില കുറച്ചു. ഒരു ലിറ്റർ കുപ്പി വെളിച്ചെണ്ണയ്ക്ക് നികുതി അടക്കം 181 രൂപയാണ് ഫാക്ടറി വില. ഒരു ലിറ്റർ പായ്ക്കറ്റിന് 172 രൂപയും അര ലിറ്റർ കുപ്പിക്ക് 93ഉം അരലിറ്റർ പായ്ക്കിന് 89ഉം രൂപ വീതമാണ് വില. അ‌ഞ്ച് ലിറ്റർ ക്യാനിന് 840 രൂപയാണ് വില. അളന്നു നൽകുന്നതിന് 160 രൂപയാക്കിയതായും ബാങ്ക് പ്രസിഡന്റ് കെ.ജി. രാമകൃഷ്ണൻ അറിയിച്ചു.