അങ്കമാലി:കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കറുകുറ്റി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.കെ മോഹനൻ അനുസ്മരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. നൂറ്റിയമ്പതിലേറെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കരയാംപറമ്പ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടി കെ.എസ്.കെ.ടി. യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി റെജീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ആൽബി വർഗീസ് അധ്യക്ഷനായി. പി.പി എൽദോ,കെ.കെ വിശ്വംഭരൻ,രംഗമണി വേലായുധൻ,ശാന്താദേവി എന്നിവർ സംസാരിച്ചു കെ.ആർ ബാബു സ്വാഗതവും ഷൈനി മാർട്ടിൻ നന്ദിയും പറഞ്ഞു.