df

കൊച്ചി: തൃക്കാക്കരയിലെ മത്സരം ജനങ്ങളും ജനവിരുദ്ധസർക്കാരും തമ്മിലാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഡമോക്രാറ്റിക് കോൺഗ്രസ് കേരളയുടെ തൃക്കാക്കര നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർഭരണം ലഭിച്ച ഗർവിലാണ് രണ്ടാം പിണറായി സർക്കാർ. തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന് ധരിക്കരുത്. കെ- റെയിലടക്കമുള്ള പദ്ധതികൾ ഏകപക്ഷീയമായി അടിച്ചേല്പിയ്ക്കാനുള്ള തീരുമാനത്തിന് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
സംസ്ഥാനപ്രസിഡന്റ് സലിം പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഉമാ തോമസ്, മാണി സി. കാപ്പൻ എം.എൽ.എ, ഡൊമനിക് പ്രസന്റേഷൻ, കെ.എസ്. ശബരീനാഥ്തുടങ്ങിയവർസംസാരിച്ചു