അങ്കമാലി:പുരോഗമന കലാസാഹിത്യ സംഘം നായത്തോട് മേഖലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മെയ് 28 രാവിലെ ഒൻപത് മുതൽ അഞ്ച് വരെ ഏകദിന ചിത്രരചനാ ക്യാമ്പ് സംഘടിപ്പിക്കും.പ്രശസ്ത ചിത്രകാരനും ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ ടി.എ സത്യപാൽ, ചിത്രരചനയിൽ ദേശീയ അവാർഡ് നേടിയ കെ.ആർ കുമാരൻ എന്നിവർ ക്ലാസ് നയിക്കും.

നായത്തോട് പാലയ്ക്കാട്ടുകാവ് ശ്രീഭദ്ര ഹാളിൽ നടക്കുന്ന ക്യാമ്പിൽ10 മുതൽ 17 വയസുവരെയുള്ള കുട്ടികളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം.

ക്യാമ്പിനുശേഷം നടക്കുന്ന ചടങ്ങിൽ പ്രശസ്ത ശില്പി പ്രൊഫ.പി കേശവൻകുട്ടിയെ ആദരിക്കും. നവയുഗ കലാസമിതി, നായത്തോട് ബാലസംഘം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഫോൺ: 98952 11447.