കൊച്ചി: ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഭരണവിഭാഗം ജീവനക്കാർക്ക് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി) സംഘടിപ്പിക്കുന്ന പഞ്ചദിന പരിശീലന ശില്പശാലയായ പ്രഗതി ആരംഭിച്ചു. ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തക വിഭാഗം മേധാവി ഡോ. ജോസ് ആന്റണി, സെക്ഷൻ ഓഫീസർമാരായ പി.ബി. സാംകുമാർ, ടി.എസ്. പ്രസാദ്, കമ്പ്യൂട്ടർ പ്രോഗ്രാമർ എം.എസ്. നിഷ എന്നിവർ ക്ലാസ് നയിച്ചു. 28ന് സമാപിക്കും.