അങ്കമാലി:ശാന്തി നഗർ റസിഡന്റ്സ് അസോസിയേഷൻ 10-ാം വാർഷികവും കുടുംബസംഗമവും തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് പ്രതിഭകളെ ഫാ. പൗലോസ് പുളിക്കൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം. വി മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി ജോണി റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരം വാർഡ് അംഗം സാലി വിൽസൺ, ജോർജ് സ്റ്റീഫൻ എന്നിവർ സമ്മാനിച്ചു.
മാലിന്യ സംസ്കരണത്തെ സംബന്ധിച്ച് എഡറാക്ക് താലൂക്ക് സെക്രട്ടറിയും സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ കെ. കെ വിജയപ്രകാശ് ക്ലാസെടുത്തു. പി. ഇ അഗസ്റ്റിൻ, നിത ജോയ്, ലെനിൻ ജോൺ, ലിസി സാജു, ലില്ലി ജോസഫ്, സോഫിയ ബി. കുട്ടൻ, ജിൻസി ജോയ്, ഷിബു പൈനാടത്ത്, കെ.പി ബേബി, ഇ.വി തരിയൻ, ബിജോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു.