കാലടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലയാറ്റൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗം അങ്കമാലി മേഖലാ പ്രസിഡന്റ് ജോജി പീറ്റർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കളെ മൊമന്റോ നൽകി ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.പി ഷാഗിൻ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി ജോസ് കുര്യാക്കോസ്, മേഖല സെക്രട്ടറി പോൾ പി. കുര്യൻ, മേഖല ട്രഷറർ പുന്നൻ, കാലടി സബ് ഇൻസ്പെക്ടർ ജോഷി പോൾ, ട്രഷറർ ഷാന്റോ ജോസഫ്, കെ.ജി ബേബി, പി.പി രവി.സി.ഡി മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷാഗിൻ കണ്ടത്തിൽ (പ്രസിഡന്റ്), കെ.ജി ബേബി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.