snmimt
മാല്യങ്കര എസ്.എൻ.എം.ഐ.എം.ടിയിലെ എട്ട് വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ: സംസ്ഥാന സർക്കാർ സാമ്പത്തികമായി പിന്നാക്കക്കാരായ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്നതിന്റെ ഭാഗമായി മാല്യങ്കര എസ്.എൻ.എം ഐ.എം.ടിയിലെ എട്ട് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. വി.ആർ. സുനിൽകുമാർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, കോളേജ് മാനേജർ പി.എൻ. ശ്രീകുമാർ, പ്രിൻസിപ്പൽ ഡോ. കെ.ആർ. സഞ്ജുന, അ‌ഡ്മിനിസ്ട്രിറ്റീവ് ഓഫീസർ കെ.കെ. ചന്ദ്രകുമാർ, വാർഡ് മെമ്പർ പി.എം. ആന്റണി തുടങ്ങിയവർ സംസാരിച്ചു. ഇന്റർനാഷണൽ വോളിബാൾ ഫെഡറേഷൻ ലെവൽ വൺ ട്രെയിനറായി സെക്ഷൻ ലഭിച്ച നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ കായികാദ്ധ്യാപകൻ ടി.ആർ. ബിന്നി, കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി വനിതാസംഘം കലോത്സവത്തിൽ ലളിതഗാനത്തിൽ ഒന്നാംസ്ഥാനം ലഭിച്ച എസ്.എൻ.എം പോളിടെക്നിക്ക് കോളേജിലെ അദ്ധ്യാപിക ശിൽരാജ് എന്നിവരെ ആദരിച്ചു.